ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ നർക്കോട്ടിക് കൺട്രോൺ ബ്യൂറോ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് പ്രത്യേക എൻഡിപിഎസ് കോടതി. കേസിൽ ഉൾപ്പെട്ട നുപുർ സാജിദ എന്ന സ്ത്രീക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നുപുർ സാജിദയുടെ റൂമിൽ നടത്തിയ തിരച്ചിലിനിടെ അവരുടെ പക്കൽ നിന്നും എംഡിഎംഎ കണ്ടെടുത്തത് അധികാരപ്പെട്ട ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിലല്ലെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ മാസം 30നാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് വിശദമായ ജാമ്യ റിപ്പോർട്ട് പുറത്തുവന്നത്.
ആഡംബര കപ്പലിലെ ലഹി പാർട്ടി കേസിൽ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരെയാണ് എൻസിബി അറസ്റ്റ് ചെയ്തത്.
നുപുർ സാജിദയുടെ കൈവശത്തുനിന്നും എംഡിഎംഎയുടെ നാലു ഗുളികകൾ കണ്ടെത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ മയക്കുമരുന്ന് കണ്ടെടുക്കുപ്പോൾ നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് നിയമം അനുശാസിക്കുന്ന അംഗീകൃത വനിതാ ഓഫീസർ ഉണ്ടായില്ലെന്ന് സാജിദയുടെ അഭിഭാഷകർ അവകാശപ്പെട്ടു.
നിയമപ്രകാരം ഒരു സ്വതന്ത്ര വനിത സാക്ഷിയാണ് പ്രതിയെ പരിശോധിക്കേണ്ടത്. എന്നാല്‍ ഈ കേസില്‍ പരിശോധന നടക്കുന്ന സമയത്ത് സാക്ഷി അവിടെ ഉണ്ടായിരുന്നില്ലെന്ന് കോടതി കണ്ടെത്തി. എൻഡിപിഎസ് നിയമ പ്രകാരം അനധികൃത കണ്ടെത്തലാണ് ഏജൻസി നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.
English Summary : court says ncb doesnt observed guidelines in cruise drug party case
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.