ലഖിംപൂര്‍ കര്‍ഷക കൂട്ടക്കുരുതിയില്‍ മുൻ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. പഞ്ചാബ് ഹരിയാന മുൻ ഹൈക്കോടതി ജഡ്ജി രാകേഷഅ കുമാര്‍ ജയിനിനെയാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാനായി സുപ്രീംകോടതി നിയമിച്ചത്.
ജഡ്ജിയുടെ മേൽ നോട്ടത്തിലായിരിക്കും ഇനി എസ്ഐടി അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതിസ്ഥാനത്തുള്ള കേസ് അന്വേഷിക്കാൻ യുപി പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ലഖിംപുർ ഖേരിയിൽനിന്നുതന്നെയുള്ള എസ്ഐ റാങ്കിൽപെട്ട ഉദ്യോഗസ്ഥരാണ് കൂടുതലുമുള്ളത്.
English Summary :Ex High court judge appointed by SC in Lakhimpur case investigation
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.