ഗുജറാത്തിലെ മാംസാഹാര നിരോധന ഉത്തരവുകൾക്ക് പിന്നാലെ ചെറുകിട ഭക്ഷണ കച്ചവടക്കാരുടെ ഉന്തുവണ്ടികൾ പിടിച്ചെടുത്ത് നഗരസഭാ അധികൃതർ. മാംസാഹാര നിരോധനത്തെ തുടർന്നാണെന്ന് പറയുമ്പോഴും പ്രതിഷേധങ്ങൾ ഇല്ലാതാക്കാൻ കയ്യേറ്റക്കാരെയാണ് ഒഴിപ്പിക്കുന്നതെന്ന വാദമാണ് അധികൃതർ പറയുന്നത്.അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ (എഎംസി) എസ്റ്റേറ്റ് ആന്റ് ടൗൺ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ഇതിനകം നഗരത്തിലെ അഞ്ച് പ്രദേശങ്ങളിൽ, ജോഡ്പൂർ, മണിനഗർ, വസ്ത്രാപൂർ, ആശ്രമം റോഡ്, ബെഹ്റാംപുര എന്നിവിടങ്ങളിൽ 50 ഓളം ഭക്ഷണശാലകൾ നീക്കം ചെയ്തിട്ടുണ്ട്. ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് മാംസാഹാര നിരോധനം.ആളുകൾക്ക് അവർക്കാവശ്യമുള്ളത് കഴിക്കാൻ അർഹതയുണ്ടെന്നും ആർക്കും അവരെ തടയാൻ കഴിയില്ലെന്നും മാംസാഹാര ഭക്ഷണം വിൽക്കുന്നവരെ അടിച്ചമർത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആർ പാട്ടീൽ പറഞ്ഞു.
English Summary : Gujarath Authorities seize traders carts
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.