23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 12, 2024
August 28, 2023
October 23, 2022
October 2, 2022
September 25, 2022
August 10, 2022
January 18, 2022
December 31, 2021
November 18, 2021

നടി കെപിഎസി ലളിതയുടെ നില ഗുരുതരം:കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ദാതാവിനെ തേടി മകളുടെ കുറിപ്പ്..

Janayugom Webdesk
November 18, 2021 9:40 pm

നടിയും കേരള സംഗീത‑നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതയുടെ നില ഗുരുതരം. അടിയന്തിരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി ദാതാവിനെ തേടുകയാണ് ഇപ്പോള്‍ ബന്ധുക്കള്‍. ദാതാവിനെ തേടിയുള്ള ലളിതയുടെ മകൾ ശ്രീക്കുട്ടിയുടെ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

‘എന്റെ അമ്മ ശ്രീമതി കെ.പി.എ.സി ലളിത ലിവർ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ജീവൻ രക്ഷിക്കാനുള്ള നടപടിയായി അടിയന്തിരമായി കരൾ മാറ്റിവെക്കൽ ആവശ്യമാണ്. അമ്മയുടെ രക്തഗ്രൂപ്പ് O +ve ആണ്. O + ve ഉള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം.ദാതാവ് 20 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും അല്ലാത്തപക്ഷം മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം.വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയൂ. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങൾക്കായി ഡൊണേറ്റ് ചെയ്യാൻ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം, ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.


ഇതുംകൂടി വായിക്കാം;നടി കെപിഎസി ലളിത ആശുപത്രിയില്‍


 

ENGLISH SUMMARY; Saradakut­ty Bharathikut­ty Face­book post about the health con­di­tion of KPAC Lalitha
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.