രാജ്യാന്തര യാത്രാവിലക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആസ്ട്രേലിയ.ഇതിന്റെ ഭാഗമായ് വിദേശീയരായ വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ഡിസംബര്‍ ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അറിയിച്ചു. രണ്ട്ഡോസ് വാക്സിനും എടുത്തവര്‍ക്കായിരിക്കും പ്രവേശന അനുമതി.
ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകളായ കൊവാക്സിനും കൊവിഷീല്‍ഡും ആസ്‌ട്രേലിയ അംഗീകരിച്ചിട്ടുണ്ട്.രാജ്യത്ത് എത്തുന്നവരുടെ കൈവശം 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമുണ്ടാവണം. ഇതോടൊപ്പം ഇവര്‍ രാജ്യത്ത് നിലവിലുള്ള ക്വാറന്റൈന്‍ നിയമങ്ങളും പാലിക്കേണ്ടതുണ്ട്.
ENGLISH SUMMARY;Australia announces international travel ban waivers
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.