23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 15, 2024
June 27, 2024
November 4, 2023
October 13, 2023
August 11, 2023
August 3, 2023
August 3, 2023
July 25, 2023
July 18, 2023
July 6, 2022

അനധികൃത വയറിംഗ് അവസാനിപ്പിക്കൽ അനിവാര്യം: മന്ത്രി സജി ചെറിയാൻ

Janayugom Webdesk
ചെങ്ങന്നൂര്‍
November 23, 2021 7:22 pm

ലൈസൻസോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാത്ത വ്യക്തികൾ വൈദ്യുത വയറിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നത് മൂലം വൈദ്യുത അപകടങ്ങളും അപകട മരണങ്ങളും അനുദിനം വർദ്ധിച്ച് വരികയാണെന്നും ഈ നൂറ്റാണ്ടിൽ ഇത് സംഭവിക്കാൻ പാടില്ലാത്തതാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 2021 ചെങ്ങന്നൂർ മുണ്ടൻകാവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ആർ രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം മുജീബ് റഹ്‌മാൻ വിവിധ കമ്പനികളുടെ ഉൽപ്പന്ന പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനവും, സംസ്ഥാന പ്രസിഡന്റ് സി ടി ലാൻസൺ മുഖ്യ പ്രഭാഷണവും നിർവഹിച്ചു. കെ ഐ ജെയിംസ്, കെ എച്ച് മേരിദാസ്, തണ്ടളത്ത് മുരളി, വി സതീശൻ, പി തമ്പാൻ, ബി സുരേഷ് കുമാർ, ജില്ലാ ട്രഷറർ സി വി രാജു, ആർ കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു. ആർ ജയൻ സ്വാഗതവും എസ് സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി ടി ലാൻസൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം മുജീബ് റഹ്‌മാൻ സംഘടനാ റിപ്പോർട്ടും, ക്ഷേമഫണ്ട് സെക്രട്ടറി കെ എച്ച് മേരീദാസ് ക്ഷേമ ഫണ്ട് വിശദീകരണവും, ജില്ലാ സെക്രട്ടറി ആർ ജയൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സി വി രാജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഡി സുരേഷ്, എം എസ് ജയൻ, അജി മോൻ പി വി, എ കുഞ്ഞിക്കോയ, ആർ കുഞ്ഞുമോൻ, കെ ജയദേവൻ, എം ആർ രാജേന്ദ്രൻ നായർ, കെ ബിജു, ജി പ്രസാദ്, ആർ അണ്ണാദുരൈ, കെ കെ വിബിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. സജീദ് എസ് സ്വാഗതവും, ടി വി മുരളീധരക്കുറുപ്പ് നന്ദിയും പറഞ്ഞു.
eng­lish summary;Ending ille­gal wiring is imper­a­tive: Min­is­ter Saji Cherian
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.