26 December 2024, Thursday
KSFE Galaxy Chits Banner 2

മോഡലുകളുടെ മരണം: ഹാര്‍ഡ്‌ ഡിസ്‌ക്‌ വലയില്‍ കുടുങ്ങി; മീന്‍പിടിത്തക്കാരന്‍ തിരികെയിട്ടു

Janayugom Webdesk
കൊച്ചി
November 24, 2021 3:24 pm

മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ഡിവിആര്‍ ഹാര്‍ഡ് ഡിസ്ക് മീന്‍പിടിത്തക്കാരന്റെ വലയില്‍ കുടുങ്ങി. പൊലീസ് അന്വേഷിക്കുന്ന ഹാര്‍ഡ് ഡിസ്ക്കാണ് ഇതെന്ന് തിരിച്ചറിയാനാകാതെ മീന്‍പിടിത്തക്കാരന്‍ ഡിസ്ക് വീണ്ടും കായലിലേക്ക് എറിഞ്ഞെന്നാണ് ലഭ്യമായ വിവരമെന്ന് അന്വേഷകസംഘം അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ ഹാര്‍ഡ് ഡിസ്‌കിന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഹാര്‍ഡ് ഡിസ്‌ക് തങ്ങള്‍ക്ക് കിട്ടിയിരുന്നു എന്ന വിവരം തൊഴിലാളികള്‍ പറഞ്ഞത്. തിങ്കളാഴ്ച രാവിലെ ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തിനുസമീപം വലയിട്ടപ്പോള്‍ ഒരു ബോക്സ് കിട്ടിയെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികളെയും കൂട്ടി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ നടത്തുകയാണ്.

അധികം ദൂരേക്ക് ഒഴുകി പോയിട്ടുണ്ടാകില്ല എന്ന നിഗമനത്തിലാണ് കോസ്റ്റ് ഗാര്‍ഡ്. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി വേണ്ടി വന്നാല്‍ നാവിക സേനയുടെ സേവനം തേടുമെന്ന് പൊലീസ് അറിയിച്ചു. മൽസ്യത്തൊഴിലാളികൾ പറയുന്ന സംഭവം അഗ്നി രക്ഷാസേനയുടെ സ്കൂബാ ഡൈവിങ് ടീം പരിശോധിക്കാനെത്തുംമുൻപായിരുന്നു . ബുധനാഴ്ച വീണ്ടും മത്സ്യത്തൊഴിലാളികളെയും ചേര്‍ത്ത് പരിശോധന നടത്തും. വല ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്താനാണ് നീക്കം. സിസിടിവിയുടെ ഡിവിആര്‍ നശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി എച്ച്‌ നാഗരാജു. മോഡലുകളുടെ മരണവും ഡിവിആര്‍ നശിപ്പിച്ചതും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Death of mod­els: hard disk trapped; The fish­er­man returned
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.