26 December 2024, Thursday
KSFE Galaxy Chits Banner 2

ഡിജെ പാര്‍ട്ടി നടത്തി ചത്തത് 60തോളം കോഴികള്‍; പരാതിയുമായി കര്‍ഷകന്‍

Janayugom Webdesk
ഭുവനേശ്വര്‍
November 24, 2021 4:03 pm

ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ സംഗീതം വച്ചതിനെ തുടര്‍ന്ന് ഒഡിഷയിലെ കോഴി ഫാമിലെ 60തോളം കോഴികള്‍ ചത്തു. ഒഡിഷയിലെ ബലാസോരെ ജില്ലയിലാണ് കേസിന് ആസ്പതമായ സംഭവം ഉണ്ടായത്. രഞ്ജിത്ത് പരിദ എന്നയാളുടെ ഫാമിലെ കോഴികളാണ് ചത്തത്. ഗ്രാമത്തില്‍ വിവാഹ ആഘോഷ ചടങ്ങിന് വരന്റെ വീട്ടില്‍ എത്തിയ സംഘമാണ് രാത്രിയോളം ഡിജെ പാര്‍ട്ടി നടത്തിയത്. ഒപ്പം തന്നെ പടക്കങ്ങള്‍ പൊട്ടിച്ചതുമാണ് കൊഴികള്‍ ചത്തൊടുങ്ങാന്‍ കാരണമെന്ന് പരാതിക്കാരന്‍ പറയുന്നു. 

ഡിജെ പാര്‍ട്ടിയിലെ സംഗീതത്തിന്റെ ശബ്ദം കുറയ്ക്കാന്‍ താന്‍ ആവിശ്യപ്പെട്ടിരുന്നതായി ഫാമുടമ പറയുന്നു. എന്നാല്‍ വിവാഹ സംഘം ആവിശ്യം അംഗീകരിച്ചില്ല. 2000ത്തോളം കോഴികളാണ് ഫാമില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന ശബ്ദത്തിലുള്ള പാട്ട് കോഴികള്‍ ഹൃദയാഘാതമുണ്ടാക്കിയതാകാമെന്ന് ഡോക്ടര്‍ പറയുന്നത്. സംവത്തില്‍ പൊലീസ് കേസ് എടുത്തു

ENGLISH SUMMARY:DJ par­ty held; About 60 chick­ens died, a farmer complained
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.