കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 50,000 രൂപ ധനസഹായം നല്‍കാന്‍ ഉത്തരവായി. കുടുംബത്തില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവിനും തിരിച്ചും ധനസഹായം അനുവദിക്കും.
മാതാപിതാക്കള്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ മക്കള്‍ക്ക് തുല്യമായി ധനസഹായം വീതിച്ചു നല്‍കും. മരിച്ച വ്യക്തി അവിവാഹിതനാണെങ്കില്‍ മാതാപിതാക്കള്‍ക്ക് സഹായം തുല്യമായി ലഭിക്കും. മറ്റ് അടുത്ത ബന്ധുക്കള്‍ ആരും ജീവിച്ചിരിപ്പില്ല എങ്കില്‍ മരിച്ച വ്യക്തിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ക്ക് ധനസഹായം തുല്യമായി വീതിച്ചു നല്‍കാം.
english summary;covid death: Ordered to pay Rs 50, 000
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.