സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം ആദ്യം നടന്ന നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2020 ജനുവരി മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും സ്ത്രീകള്‍ ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണമെന്നാണ് ചൂണ്ടി കാണിക്കുന്നത്.
അക്രമവും പീഡനവുമായി ബന്ധപ്പെട്ട് 21 മാസത്തിനിടെ മുഖ്യമന്ത്രിക്ക് 3556 പരാതികളാണ് ലഭിച്ചത്. പൊലീസിന് 64223 പരാതികളാണ് ലഭിച്ചത്. ഇതില്‍ ആകെ 64940 പരാതികളാണ് തീര്‍പ്പാക്കിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച 22 പരാതികളിലും പൊലീസിന് ലഭിച്ച 2817 പരാതികളിലും തുടരന്വേഷണം നടക്കുകയാണ്.
English Summary: CM says more than 3,000 women have died in 21 months
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.