26 December 2024, Thursday
KSFE Galaxy Chits Banner 2

ജനയുഗം വാര്‍ത്ത തുണയായി ഇനി ഇട്ടിയപ്പാറ ടൗണ്‍ പ്രകാശമാനമാവും

Janayugom Webdesk
 റാന്നി
November 27, 2021 10:13 pm

ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്റടക്കം പ്രവര്‍ത്തന രഹിതമായ ടൗണിലെ മൂന്നിടത്തെ ഹൈമാസ്റ്റ് വിളക്കുകള്‍ ഇനി പ്രകാശം ചൊരിയും.ടൗണില്‍ സന്ധ്യകഴിഞ്ഞാല്‍ വെളിച്ചമില്ലാതെ കൂരിരുട്ടിലാകുന്നതിനെ പറ്റി ”ജനയുഗം” വാര്‍ത്ത ചെയ്തിരുന്നു.വാര്‍ത്തയ്ക്കു പിന്നാലെയാണ് നടപടിയായത്. അങ്കന വാടികൾ, കൃഷിഭവൻ, പഴവങ്ങാടി പഞ്ചായത്തു വക ബസ് സ്റ്റാന്‍ഡ് തുടങ്ങിയവിടങ്ങളിലെ ലൈറ്റുകളാണ് പ്രവർത്തനരഹിതമായത്. മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് എടുക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്ത് ഇലക്ട്രിക് സെക്ഷൻ വിഭാഗത്തിൽ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്. പ്രസിഡന്‍റ് അനിതാ അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൗമ്യ ജി. നായർ, റൂബി കോശി,കൃഷി ഓഫീസര്‍ മുത്തുസ്വാമി, കൃഷി അസിസ്റ്റന്റ് ഹരികുമാർ,രാധാകൃഷ്ണന്‍,സനല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിന്‍റെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രാരംഭ നടപടികള്‍ക്കായി മാറ്റിയത്.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.