അമ്മയെയും രണ്ട് ആൺ മക്കളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡ് കോർത്തുശ്ശേരി ബീച്ചിൽ കുന്നേൽ വീട്ടിൽ ആനി രഞ്ജിത്ത് (57) മക്കളായ ലെനിൻ ജോസഫ് (അനിൽ — 35), സുനിൽ ജോസഫ് (32) എന്നിവരാണ് മരിച്ചത്. ആനി മുറിയിൽ തൂങ്ങിയ നിലയിലും മക്കളെ മുറികളിലെ കട്ടിലുകളിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടത്.
പിതാവ് രഞ്ജിത്ത് നാല് വർഷം മുമ്പ് മരിച്ചിരുന്നു. മത്സ്യതൊഴിലാളി കുടുംബമായിരുന്നു. ഇന്നലെ രാവിലെയാണ് പ്രദേശവാസികൾ ആണ് ഇവർ മരിച്ച് കിടക്കുന്നത് കണ്ടത്. യുവാക്കൾ രണ്ട് പേരും അവിവാഹിതരാണ്. മണ്ണഞ്ചേരി, മാരാരിക്കുളം പൊലീസും ഫോറൻസിക് വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
english summary;Mother and two children found dead inside the house
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.