പതിനൊന്ന് മാസത്തെ ഇടവേളയ്ക്കു ശേഷം ജോസ് കെ മാണി വീണ്ടും രാജ്യസഭ അംഗമാകും. കേരള നിയമസഭയിൽ ഇന്നലെ നടന്ന രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വിജയിച്ചു. 96 വോട്ടുകള്‍ നേടിയാണ് ജോസ് കെ മാണി രാജ്യസഭയിലേക്ക് എത്തുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരന് 40 വോട്ടുകള്‍ ലഭിച്ചു. കേരള നിയമസഭയിലെ 140 അംഗങ്ങളിൽ 137 പേർ വോട്ട് ചെയ്തു. എൽഡിഎഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി പി രാമകൃഷ്ണൻ, പി മമ്മിക്കുട്ടി എന്നിവർ കോവിഡ് ബാധിതരായതിനാൽ 97 പേർ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. ഒരു വോട്ട് അസാധുവായി. യുഡിഎഫിന് 41 എംഎൽഎമാർ ഉണ്ടെങ്കിലും ചികിത്സയിലായതിനാൽ പി ടി തോമസ് വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല.
english summary; Jose K. Mani to Rajya Sabha
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.