22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 7, 2024
October 29, 2024
October 21, 2024
October 6, 2024
October 1, 2024
September 9, 2024
September 6, 2024
September 6, 2024
September 2, 2024
August 3, 2024

ആദിവാസികൾക്ക് അഞ്ച് കിലോ ആട്ട മാവ് വീതം വിതരണം ചെയ്യും: ജി ആർ അനിൽ

Janayugom Webdesk
പാലോട്
November 30, 2021 10:09 pm

സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ റേഷൻ കാർഡ് ഉടമകൾക്ക് അഞ്ച് കിലോ ആട്ട മാവ് വീതം വിതരണം ചെയ്യുമെന്നും റേഷൻ സേവനവുമായി ബന്ധപ്പെട്ട് അമിതനിരക്ക് ഈടാക്കുന്ന അക്ഷയ സെന്ററുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ, പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. സിപിഐ പാലോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്നൂരിൽ സംഘടിപ്പിച്ച പ്രതിഭാസംഗമവും നിർദ്ധന രോഗികൾക്കുള്ള ചികിത്സാ സഹായം, ഭക്ഷ്യധാന്യ കിറ്റ് വിതരണവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതിയായ ഗതാഗത സൗകര്യമില്ലാതെ ഒറ്റപ്പെട്ടുപോയ 36 ആദിവാസി ഊരുകളിലെ കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ സർക്കാർ വാഹനങ്ങളിൽ എത്തിച്ചു കൊടുക്കുകയാണ്. മാവേലി സ്റ്റോറുകൾ ഇല്ലാത്ത 750 — ലധികം കേന്ദ്രങ്ങളിൽ മൊബൈൽ മാവേലി സ്റ്റോറുകളുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. മാർക്കറ്റ് വിലയേക്കാൾ 60 ശതമാനത്തോളം വില കുറച്ചാണ് ധാന്യങ്ങൾ നൽകുന്നത്. യാതൊരു കാരണവശാലും ഗുണനിലവാരം ഇല്ലാത്ത ഭക്ഷ്യധാന്യങ്ങളുടെ വിതരണം അനുവദിക്കില്ല. ഉല്പന്നങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും ലഭിക്കുന്നുണ്ടെന്ന് കാർഡ് ഉടമകൾ ഉറപ്പ് വരുത്തണം. മൂന്ന് മാസം കഴിയുമ്പോൾ രണ്ടായിരത്തിലേറെ റേഷൻ കടകളുടെ മുഖച്ഛായ മാറ്റി മാതൃകാ ലൈസൻസികളാക്കി മാറ്റുമെന്നും പെരിങ്ങമ്മല മാവേലി സ്റ്റോർ സൂപ്പർ മാവേലി സ്റ്റോറായി അപ്ഗ്രേഡ് ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

സിപിഐ പാലോട് ലോക്കൽ സെക്രട്ടറി എൽ സാജന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ എക്സിക്യുട്ടീവ് മെമ്പർ പി എസ് ഷൗക്കത്ത്, പാലോട് മണ്ഡലം സെക്രട്ടറി ഡി എ രജിത് ലാൽ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ ജെ കുഞ്ഞുമോൻ, ബ്ലോക്ക് മെമ്പർ ബീനാ അജ്മൽ, ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് ഫ്രാൻസിസ്, നവോദയ മോഹനൻ നായർ, ഷമീം വാറുവിള, കൃഷ്ണകുമാർ, ബാബു, മുഹമ്മദ് റാഫി, അസീസ് ലുല്ലു, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.ലോക്കല്‍ കമ്മിറ്റി മെമ്പർ തെന്നൂർ ഷാജി സ്വാഗതവും കിസാൻസഭ മേഖല പ്രസിഡന്റ് ദിലീപ്കുമാർ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Five kg of atta flour will be dis­trib­uted to trib­als: GR Anil

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.