മുൻ മിസ് കേരള ഉൾപ്പടെയുള്ളവരുടെ അപകട മരണക്കേസില്‍ പ്രതി സൈജുവിന്റെ ലഹരി പാർട്ടികളിൽ പങ്കെടുത്തവർക്കെതിരെ കേസ്. യുവതികളടക്കം 17 പേർക്കെതിരെയാണ് കേസ്. സൈജുവിനെതിരെ 9 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
സൈജുവിന്റെ മൊബൈൽ ഫോൺ ദൃശ്യങ്ങളിലുള്ളവരെ പോലീസ് തിരിച്ചറിഞ്ഞു. ഇവർക്കെതിരെയാണ് കേസെടുത്തത്. പാർട്ടി നടന്ന ഫ്ലാറ്റുകളിൽ പോലീസ് പരിശോധന നടത്തി. അതേസമയം കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഔഡി കാർ ഡ്രൈവർ സൈജുവിനെതിരെ കൂടുതൽ കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്യും. മാരാരിക്കുളത്തെ പാർട്ടിയിൽ എംഡിഎംഎ, കഞ്ചാവ്, ലഹരി ഗുളികകൾ തുടങ്ങിയവ കൈമാറി എന്നാണ് സൈജുവിന്റെ മൊഴി.
മാരാരിക്കുളത്ത് ഡിജെ പാർട്ടിയിൽ ലഹരിമരുന്ന് വിതരണം ചെയ്ത കേസിൽ ആലപ്പുഴ അർത്തുങ്കൽ പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും. സൈജു ലഹരി മരുന്നിന് അടിമയാണെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .
english summary; Case against those who attended Saiju’s drunken parties
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.