23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

May 31, 2024
November 18, 2023
September 23, 2023
May 17, 2023
March 8, 2023
January 31, 2023
July 5, 2022
July 4, 2022
May 31, 2022
December 6, 2021

കൊതുക് തിരി പുകവലിക്ക് തുല്യം!!

വലിയശാല രാജു
December 6, 2021 8:29 am

മഴക്കാലം ആയതോടെ കൊതുക് ശല്യവും വർധിച്ചു. കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ മാർഗമാണെല്ലോ കൊതുക് തിരികൾ. 1890ൽ ജപ്പാൻകാരനായ എക്രിയോ യുയമാ ആണ് ഇന്നത്തെ മാതിരിയുള്ള കൊതുക് തിരി ആദ്യം ഉണ്ടാക്കിയത്.

ഏകദേശം എട്ട് മണിക്കൂർ വരെ കത്തി നിക്കുന്നതാണ് ഇപ്പോഴത്തെ കൊതുക് തിരികൾ. പല രാസവസ്തുക്കളും ഇതിന്റ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. കൊതുകുകളെ തുരത്തുമെങ്കിലും വലിയ അപകടകാരികളാണിവ. ഒരു കൊതുക് തിരി ഏതാണ്ട് 135സിഗററ്റ് പുറത്ത് വിടുന്നയത്ര പുക പുറത്ത് വിടുമെന്നാണ് കണക്കാക്കിരിക്കുന്നത്. മാത്രമല്ല 51സിഗററ്റുകളിൽ നിന്നും പുറത്ത് വരുന്ന അത്രയും വിഷങ്ങൾ ഒരൊറ്റ കൊതുക് തിരി പുറത്ത് വിടും. പുക ഉപയോഗിച്ചാണ് ഇവ കൊതുകുകളെ അകറ്റുന്നത്. എ­ന്നാൽ ദ്രാവക രൂപത്തിലുള്ളതും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതുമായ കൊതുക് നശീകരണ സൂത്രങ്ങളും മഹാ അപകടകാരികളെന്ന് കണ്ടെത്തിട്ടുണ്ട്. നിരോധിതപട്ടികയിൽപെട്ട കീടനശിനികളാണ് ഇവയിൽ പലതിലും ഉപയോഗിക്കുന്നത്. 1897ഓഗസ്റ്റ് 20ന് റാണാൾഡ് റോസ് എന്ന ബ്രിട്ടീഷ് ഇന്ത്യൻ ശാസ്ത്രജ്ഞൻ നടത്തിയ ചരിത്ര പ്രാധാന്യമുള്ള ഒരു കണ്ടുപിടുത്തത്തിന്റ ഓർമ്മക്കായി ഈ ദിവസം എല്ലാ വർഷവും ലോക കൊതുക് ദിനമായി ആചരിക്കുന്നു. മലേറിയ പരത്തുന്നത് അനോഫിലീസ് കൊതുകുകൾ ആണെന്നായായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടിത്തം.

Eng­lish Sum­ma­ry: Mos­qui­to wicks are like smoking !!

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.