22 December 2024, Sunday
KSFE Galaxy Chits Banner 2

മരയ്ക്കാർ വ്യാജ പതിപ്പ്: ഒരാൾ അറസ്റ്റിൽ

Janayugom Webdesk
കോട്ടയം
December 5, 2021 10:17 pm

മോഹൻലാല്‍ ചിത്രമായ മരയ്ക്കാറിന്റെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തിലുള്ള സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ വ്യാജപ്പതിപ്പ് സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ചു നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ജില്ലാ പൊലീസ് മേധാവി ഡി ശില്പയ്ക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നസീഫ് തനിക്ക് തെറ്റ് പറ്റിയതായും മാപ്പാക്കണമെന്നും ആവശ്യപ്പെട്ട് വീഡിയോ സന്ദേശം ഇടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നസീഫിനെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബർ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. സൈബർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എംജെ അരുണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രാത്രിയിൽ തന്നെ പൊലീസ് സംഘം ഇയാളുടെ വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്നു, കാഞ്ഞിരപ്പള്ളി പൊലീസിന്റെ സഹായത്തോടെ ഞായറാഴ്ച രാവിലെ എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ഫോൺ ഷോപ്പിന്റെ ഉടമയാണ് ഇയാൾ.

Eng­lish Sum­ma­ry: Fake ver­sion of wood­carv­er: One arrested
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.