7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 1, 2024
October 24, 2024
October 17, 2024
October 14, 2024
September 13, 2024
September 3, 2024
August 31, 2024
August 31, 2024
August 30, 2024

മരക്കാര്‍ റിലീസ് ചെയ്തു

Janayugom Webdesk
കൊച്ചി
December 2, 2021 12:12 am

പ്രിയദർശൻ ചിത്രം മരക്കാർ റിലീസ് ചെയ്തു. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിനിമ എത്തിയ ആവേശത്തിലാണ് മോഹൻലാൽ ആരാധകര്‍. നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഇക്കൂട്ടത്തിൽ മമ്മൂട്ടിയും ആശംസ അറിയിച്ചിരുന്നു.

ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ ആകെ 16,000 പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു.

2018 ഏപ്രില്‍ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം തിയേറ്ററുകളില്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം ആഘോഷമാക്കിയിരിക്കുകയാണ് സിനിമാസ്വാദകരും ആരാധകരും.

eng­lish sum­ma­ry; marakkar movie released

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.