26 December 2024, Thursday
KSFE Galaxy Chits Banner 2

മോഡലുകളുടെ മരണം: ചൂതാട്ട കേന്ദ്രം കണ്ടെത്തി

Janayugom Webdesk
കൊച്ചി
December 6, 2021 8:40 am

മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എറണാകുളത്തെ ഫ്ളാറ്റുകളിൽ നടത്തിയ പരിശോധനയിൽ ചൂതാട്ടകേന്ദ്രം കണ്ടെത്തി. അറസ്റ്റിലായ സൈജു എം തങ്കച്ചന്റെ ലഹരിപ്പാർട്ടികളുമായി ബന്ധപ്പെട്ട പരിശോധനയിലാണ് ചിലവന്നൂരിലെ ഫ്ളാറ്റിൽ ചൂതാട്ടകേന്ദ്രം പ്രവർത്തിച്ചതായി തിരിച്ചറിഞ്ഞത്. ഇവിടെ എറണാകുളം അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. 

ചിലവന്നൂരിലെ ഹീര ഫ്ലാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലുള്ള ഡ്യൂപ്ലെ ഫ്ളാറ്റിലാണ് ചൂതാട്ടകേന്ദ്രമുള്ളത്. ഫ്ളാറ്റ് വാടകയ്ക്കെടുത്ത് ചൂതാട്ടകേന്ദ്രം നടത്തിവന്ന മാഞ്ഞാലി സ്വദേശി ടിപ്സനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്ളാറ്റിൽ മദ്യവിതരണം നടന്നതിനു തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ച് മുതൽ ഇവിടെ ചൂതാട്ടം നടക്കുന്നതായി പൊലീസ് അറിയിച്ചു. ദിവസവും നിരവധിയാളുകൾ ഇവിടെ വന്നുപോയിരുന്നതായി തിരിച്ചറിഞ്ഞു. ചൂതാട്ടത്തിൽ പണത്തിന് പകരം കാർഡുകളായിരുന്നു ഉപയോഗിച്ചിരുന്നത്.
eng­lish summary;models death updates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.