30 October 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 18, 2024
October 16, 2024
October 16, 2024
October 12, 2024
October 5, 2024

കുടുംബശ്രീ സാമ്പത്തിക ക്രമീകരണത്തിന്റെയും, സാമൂഹിക ശാക്തീകരണത്തിന്റെയും പ്രതീകം : മന്ത്രി കെ രാജൻ

Janayugom Webdesk
തൃശൂർ
December 6, 2021 12:10 pm

സാമ്പത്തിക ക്രമീകരണത്തിന്റെയും സാമൂഹിക ശാക്തീകരണത്തിന്റെയും പ്രതീകമാണ് കുടുംബശ്രീ എന്ന് റവന്യൂ മന്ത്രി കെ രാജൻ. കേരള ജനതയുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും മുദ്ര പതിപ്പിക്കാൻ ഈ മഹാ പ്രസ്ഥാനത്തിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന ‘ആദരണീയം- ആശ്വാസദായകം’ പദ്ധതിയുടെ ഉദ്ഘാടനം ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 

ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ട് ആരംഭിച്ച് രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോൾ കേരളം കണ്ട പല ശ്രദ്ധേയമായ പ്രവർത്തനങ്ങളിലും സുപ്രധാന പങ്ക് വഹിക്കാൻ മിഷന് സാധിച്ചു. നവകേരള നിർമിതി, പ്രളയ വായ്പ, സ്ത്രീ സംരംഭകത്വം, ജനകീയ ഹോട്ടലുകൾ തുടങ്ങി ഇപ്പോൾ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പുണ്യ പ്രവർത്തന നടത്തിപ്പിനുള്ള സുപ്രധാന ചുമതലയും മിഷനിൽ ഭദ്രമാണെന്നും മന്ത്രി പറഞ്ഞു. പേൾ ( പ്രവാസി എന്റർപ്രെന്യുർഷിപ് ഓഗ്മെൻറ്റേഷൻ ആൻഡ് റീഫോർമേഷൻ ഓഫ് ലൈവ്ലിഹുഡ് ) പദ്ധതി ധനസഹായവിതരണം, യുവസംരംഭകരെ ആദരിക്കൽ, ഫോട്ടോഗ്രാഫി ജേതാക്കൾക്കുള്ള അവാർഡ് വിതരണം, മികവ് പുലർത്തിയ സി ഡി എസുകൾക്കുള്ള ആദരം എന്നിവയും മന്ത്രി നിർവഹിച്ചു. എം എൽ എ പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. 

കുടുംബശ്രീയുടെ വിവിധ പ്രവർത്തന മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനും കുടുംബശ്രീ വഴി നടപ്പിലാക്കി വരുന്ന വൈവിധ്യമാർന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുന്നതിനുമായാണ് ‘ആദരണീയം- ആശ്വാസദായകം’ സംഘടിപ്പിച്ചത്. ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച പിഎം യുവ അവാർഡ് ജേതാക്കളായ 6 സംരംഭകരെ ചടങ്ങിൽ ആദരിച്ചു. ലക്ഷ്മി ജ്യൂട്ട് ആൻഡ് ക്ലോത് ബാഗ് എന്ന സംരംഭത്തിന് ശ്യാമ സുരേഷ്, തിരശ്രീ തയ്യൽ ഗ്രാമത്തിന് റസീനാബി, ഹരിതം കൂൺ അച്ചാറിന് ധന്യ എം എസ്, ക്യാരി മി ഇക്കൊ ഫ്രണ്ട്‌ലി പേപ്പർ ബാഗിന് ശരണ്യ സനീഷ്, ഹൈഡ്രോ പ്രൊ വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റംസ് ശരത് വി എ, നവനീതം ബേക്ക് ഹൗസ് സിനി നിധിൻ എന്നിവർ ആദരം ഏറ്റുവാങ്ങി. 

കുടുംബശ്രീയുടെ ജീവൻ ദീപം ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വമെടുത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ഇൻഷുറൻസ് ക്ലെയിമുകൾ, ദുരന്ത ഘട്ടങ്ങളിൽ പ്രയോജനപ്പെടും വിധം അയൽക്കൂട്ട അംഗങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് എ ഡി എസുകൾക്ക് സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ റിവോൾവിങ് ഫണ്ട്, കോവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്കായി സർക്കാർ പ്രഖ്യാപിച്ച പ്രവാസി ഭദ്രത പരിപാടിയിൽ സ്വയംതൊഴിൽ സംരംഭകർക്ക് 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുന്ന പേൾ പദ്ധതിയുടെ ധനസഹായവിതരണം, കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിച്ച കുടുംബശ്രീ — ‘ഒരു നേർചിത്രം ’ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിയായ വരവൂർ സി ഡി എസ് മെമ്പർ സെക്രട്ടറി ആൽഫ്രഡ്‌ എം കെ, ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ പങ്കെടുത്ത കല്യാണി കഫെ യൂണിറ്റ്, ക്വീൻ ബേക്കർസ് യൂണിറ്റ്, കൂടാതെ ഓക്സില്ലറി ഗ്രൂപ്പ് രൂപീകരണത്തിൽ മികവ് പുലർത്തിയ പുന്നയൂർ, കോലഴി, ഒരുമനയൂർ, കോടശ്ശേരി, നടത്തറ സി ഡി എസുകളെയും ചടങ്ങിൽ ആദരിച്ചു.
eng­lish sum­ma­ry; Kudum­bas­ree sym­bol­izes eco­nom­ic reg­u­la­tion and social empow­er­ment: Min­is­ter K Rajan
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.