23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 11, 2024
May 2, 2024
April 15, 2024
February 13, 2024
January 2, 2024
December 22, 2023
December 10, 2023
November 24, 2023
October 31, 2023
October 19, 2023

വിദേശ യാത്ര നടത്താത്തവരിലും ഒമിക്രോണ്‍, യുകെയിലും സമൂഹവ്യാപനം; സ്ഥിരീകരണവുമായി ആരോഗ്യമന്ത്രി

Janayugom Webdesk
ല​ണ്ട​ൻ
December 7, 2021 8:51 am

യു​കെ​യി​ൽ ഒ​മൈ​ക്രോ​ണിന്റെ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി സാ​ജി​ദ് ജാ​വി​ദ്. കോവിഡ് വകഭേദമായ ഒ​മൈക്രോ​ണിന്റെ വ്യാ​പ​നം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. 

261 ഒമൈക്രോൺ കേസുകളാണ് ഇം​ഗ്ല​ണ്ടി​ൽ റിപ്പോർട്ട് ചെയ്തത്.സ്‌കോട്ട്‌ലാന്‍ഡില്‍ 71 കേസുകളും ​വെ​യ്ൽ​സി​ൽ നാ​ല് കേ​സു​കളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും യുകെ ആരോ​ഗ്യമന്ത്രി സാജിദ് ജാവിദ് പറഞ്ഞു. വിദേശയാത്ര നടത്താത്തവർക്കും ഇവിടെ ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇം​ഗ്ല​ണ്ടി​ൽ ഒ​ന്നി​ല​ധി​കം പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടെ​ന്നാ​ണ് നി​ഗ​മ​ന​മെ​ന്നും ജാ​വി​ദ് പ്രതികരിച്ചു. 

ഒ​മി​ക്രോ​ൺ ത​ട​യാ​ൻ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം ആ​വ​ശ്യ​മി​ല്ലെ​ന്നാണ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ തി​ങ്ക​ളാ​ഴ്ച വ്യ​ക്ത​മാ​ക്കി​യത്.എ​ന്നാ​ൽ ക്രി​സ്മ​സി​നു മു​ൻ​പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാവുന്ന സാഹചര്യം ത​ള്ളി​ക​ള​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും റിപ്പോർട്ടുകളുണ്ട്.
eng­lish sum­ma­ry; Health Min­is­ter warns of micro­bial out­break in UK
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.