30 May 2024, Thursday

Related news

May 30, 2024
May 28, 2024
May 25, 2024
May 18, 2024
May 18, 2024
May 18, 2024
May 16, 2024
May 12, 2024
May 12, 2024
May 12, 2024

മദ്യം കടത്താൻ ശ്രമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റില്‍

Janayugom Webdesk
പട്ന
December 7, 2021 6:26 pm

ബിഹാറിലെ ശിവാൻ ജില്ലയില്‍ മദ്യം കടത്താൻ ശ്രമിച്ച ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ശിവാൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാൻ രാമായണ്‍ ചൗധരിയെയാണ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 23ന് മൈർവ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ മദ്യക്കുപ്പികളുമായി വന്ന ട്രക്ക് പിടികൂടികയും ട്രക്കില്‍ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തതായും സിവാൻ എസ്‌പി അഭിനവ് കുമാർ പറഞ്ഞു. ബാങ്ക് ചെയർമാനായ രാമായൺ ചൗധരിക്ക് വേണ്ടിയാണ് ട്രക്കിൽ മദ്യക്കുപ്പികൾ കടത്തിയതെന്ന് അറസ്റ്റിലായവർ പറഞ്ഞതായി എസ്‌പി കുമാർ വ്യക്തമാക്കി. ചൗധരിക്കെതിരെ എഫ്ഐആര്‍‍ രജിസ്റ്റര്‍ ചെയ്യുകയും കേസ് അന്വേഷണം ആരംഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച ചൗധരിയുടെ വീട്ടില്‍ റെയ്ഡ് നടക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കോവിഡ് ടെസ്റ്റിനു ശേഷം
ചൗധരിയെ ജയിലിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ഇതിനു മുമ്പും ചൗധരിക്കെതിരെ മദ്യ കടത്തല്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

eng­lish summary;Bank offi­cial arrest­ed for try­ing to smug­gle liquor

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.