5 May 2024, Sunday

അസ്ട്രസെനകയ്ക്കെതിരെ നുണപ്രചരണം; ഫൈസര്‍ പണം മുടക്കിയതായി റിപ്പോര്‍ട്ട്

Janayugom Webdesk
ലണ്ടന്‍
December 9, 2021 8:01 pm

അസ്ട്രസെനകയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് നിര്‍മ്മിച്ച കോവിഡ് വാക്സിനെതിരെ നുണപ്രചരണം നടത്താന്‍ ഫൈസര്‍ വിദഗ്ധര്‍ക്ക് പണം നല്‍കിയതായി അന്വേഷണ റിപ്പോര്‍ട്ട്. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാനല്‍ 4 ആണ് ബന്ധപ്പെട്ട അന്വേഷണം നടത്തിയത്. എന്നാല്‍ റിപ്പോര്‍ട്ട് വ്യാജമാണെന്ന് ഫൈസര്‍ പ്രതികരിച്ചു. അസ്ട്രസെനകയുടെ കോവിഡ് വാക്സിന്‍ സംബന്ധിച്ച് നുണ പ്രചരണം നടത്താന്‍ വിദഗ്ധര്‍ അടങ്ങിയ പാനലിന് ഫൈസര്‍ പണം നല്‍കിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. അടിയന്തര ഉപയോഗത്തിനായി ആദ്യഘട്ടത്തില്‍ അസ്ട്രസെനകയുടേയും ഫൈസറിന്റേയും കോവിഡ് വാക്സിനുകള്‍ക്കാണ് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്.

പ്രതിരോധ ശേഷി കുറ‌ഞ്ഞ രോഗികള്‍ക്ക് അസ്ട്രസെനകയുടെ വാക്സിന്‍ കുത്തിവയ്ക്കുന്നത് ഗുരുതരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുകയും വാക്സിന്‍ എടുക്കുന്നവരില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സമര്‍ത്ഥിക്കുന്നതിനായി വിദഗ്ധര്‍ക്ക് പണം നല്‍കിയെന്നാണ് ഫൈസറിനെതിരായ ആരോപണം. കാനഡയില്‍ നടന്ന വിദ്യാഭ്യാസ സെമിനാറിലാണ് വിദഗ്ധര്‍ അസ്ട്രസെനകയ്ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഫൈസര്‍ വാക്സിന്‍ അമിതമായ തുകയീടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോവിഡ് വാക്സിന്റെ ഒരു ഡോസ് നിര്‍മിക്കാന്‍ ഒരു ഡോളര്‍ മാത്രം ചെലവുവരുന്ന സഹചര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് 29 ഡോളറാണ് കമ്പനി ഈടാക്കിയത്.

eng­lish sum­ma­ry; Lying against AstraZeneca; Pfiz­er report­ed­ly spent the money

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.