5 May 2024, Sunday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

വാര്‍ഷിക വാക്സിനേഷന്‍ ആവശ്യമായി വരുമെന്ന് ഫെെസര്‍

Janayugom Webdesk
വാഷിങ്ടണ്‍
December 2, 2021 10:30 pm

കോവിഡ് വാക്സിന്‍ എല്ലാവര്‍ഷവും എടുക്കേണ്ടിവരുമെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍. ഉയര്‍ന്ന പ്രതിരോധശേഷിക്ക് തുടര്‍ച്ചയായുള്ള വാക്സിന്‍ ആവശ്യമാണെന്ന് ഫെെസര്‍ സിഇഒ ഡോ.ആല്‍ബര്‍ട്ട് ബുര്‍ല പറഞ്ഞു. വാര്‍ഷിക വാക്സിനേഷനുകള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ ബുര്‍ല, ഫെെസര്‍ ഒമിക്രോണിനെതിരായ വാക്സിന്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും കൂട്ടിച്ചേര്‍ത്തു.

സ്കുളുകളില്‍ കോവിഡ് പടരുന്നതായും അഞ്ച് മുതല്‍ 11 വരെ പ്രായപരിധിയിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് നല്ലതാണെന്നും ബുര്‍ല പറഞ്ഞു. ഇതിനിടെ വാര്‍ഷിക വാക്സിനേഷനുമായി ബന്ധപ്പെട്ട ഫെെസറിന്റെ വാദം ശരിവച്ച് യുഎസ് ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗച്ചിയും രംഗത്തെത്തി. എല്ലാ വര്‍ഷവും വാക്സിന്‍ സ്വീകരിക്കാന്‍ അമേരിക്കക്കാര്‍ തയാറാകണമെന്നും ഫൗച്ചി മുന്നറിയിപ്പ് നല്‍കി.

eng­lish sum­ma­ry; pfiz­er said annu­al vac­ci­na­tions would be required

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.