23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 16, 2024
April 23, 2024
January 10, 2024
November 3, 2023
October 2, 2023
August 1, 2023
July 1, 2023
December 10, 2021
November 27, 2021
November 27, 2021

കുർബാന ഏകീകരണം; ഒരു രൂപതയ്ക്ക് മാത്രം ഇളവ് നൽകാൻ കഴിയില്ലെന്ന് വത്തിക്കാൻ

Janayugom Webdesk
കൊച്ചി
December 10, 2021 5:40 pm

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം നടപ്പാക്കുന്നതിൽ ആർക്കും ഇളവ് നൽകാൻ കഴിയില്ലെന്ന് വത്തിക്കാൻ . കുർബാന ഏകീകരണം സംബന്ധിച്ച സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താൻ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്‍റണി കരിയിലിനും പൗരസ്ത്യ തിരുസംഘം നിർദ്ദേശം നൽകി.
കുർബാന ഏകീകരണം നടപ്പാക്കുന്നതിൽ നിന്ന് ഇടവകകളെ പിൻതിരിപ്പിക്കരുതെന്ന് നിർദ്ദേശമുണ്ടെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മേജർ ജോർജ്ജ് ആലഞ്ചേരിക്കും പൗരസ്ത്യ തിരുസംഘം കർദ്ദിനാൾ ലിയനാർഡോ സാന്ദ്രി കത്തയച്ചു. സഭ കാര്യങ്ങൾ തീരുമാനിക്കുന്ന ഉന്നത സമിതിയാണ് പൗരസ്ത്യ തിരുസംഘം. അൾത്താര അഭിമുഖ കുർബ്ബാന അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അങ്കമാലി അതിരൂപത വത്തിക്കാന് പരാതി നൽകിയിരുന്നു.
1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.

Eng­lish Sum­ma­ry: Vat­i­can says only one dio­cese can grant concessions

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.