ജമ്മുകശ്മീരിലെ ബന്ദിപ്പൊറലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബന്ദിപ്പൊറയിലെ ഗുല്‍ശന്‍ ചൗക്കിലാണ് ഭീകരര്‍ വെടിവയ്പ്പ് നടത്തിയത്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. മുഹമ്മദ് സുല്‍ത്താന്‍, ഫയസ് അഹ്മദ് എന്നീ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. വെടിവയ്പ്പില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
English Summary: Terrorist attack in Bandipora: Police officers killed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.