25 December 2024, Wednesday
KSFE Galaxy Chits Banner 2

കേരഗ്രാമം പദ്ധതി ഉദ്ഘാടനം; ഓല മെടയൽ 
മത്സരം സംഘടിപ്പിച്ചു

Janayugom Webdesk
കഞ്ഞിക്കുഴി
December 10, 2021 7:48 pm

കൃഷിവകുപ്പ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി പതിനേഴാംവാർഡിൽ നടന്ന ഓലമെടയൽ മൽസരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. 12ന് കൃഷിവകുപ്പുമന്ത്രി പി പ്രസാദാണ് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഇതോടനുബന്ധിച്ച് കയർ പിരി മൽസരം വിജയകരമായി പൂർത്തിയാക്കി.

തെങ്ങുകയറ്റ മൽസരം, കാർഷിക പ്രദർശനം, കർഷകസംവാദം, സെമിനാറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് ആഡിറ്റോറിയത്തിൽ 11ന് ആരംഭിക്കുന്ന കാർഷിക പ്രദർശനം 13 ന് അവസാനിക്കും. ഓലമെടയൽ ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, ബൈരഞ്ജിത്ത്, ജ്യോതിമോൾ, ഫെയ്സി വി ഏറനാട്, മിനി പവിത്രൻ, ജി ഉദയപ്പൻ, വി സുദർശനൻ, ആർ രവിപാലൻ, ഷീല പാപ്പച്ചൻ, സിജി സജീവ്, കൃഷി ഓഫീസർ ജാനിഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം സി കെ ശോഭനൻ സ്വാഗതം പറഞ്ഞു.

eng­lish sum­ma­ry; ker­a­gram project inaugurated

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.