അഞ്ച് മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിന് അനുമതി നല്കി സ്വിറ്റ്സർലന്റ് .സ്വിസ് മെഡിസിൻ ഏജൻസിയായ സ്വിസ്മെഡിക് വെള്ളിയാഴ്ച കുട്ടികൾക്ക് ഫൈസർ ബയോടെകിന്റെ കോമിർനാറ്റി വാക്സിൻ നൽകാൻ അനുമതി കൊടുത്തത്. കുട്ടികളില്‍ ഈ വാക്സിന് ഫലപ്രദമാണെന്ന് തെളിഞ്ഞതായും ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. മൂന്ന് ആഴ്ച ഇടവിട്ട് പത്ത് മൈക്രോഗ്രാം വീതമുള്ള രണ്ട് ഡോസുകളായാണ് കോമിർനാറ്റി വാക്സിൻ നൽകുക .
വാക്സിന് പാർശ്വഫലങ്ങൾ വളരെ കുറവാണ്. 1500 ലധികം ആളുകളില്‍ വാക്സിന് പരീക്ഷണം നടത്തിയതിന് ശേഷമാണ് അനുമതി നല്‍കുന്നത് . വാക്സിൻ സ്വീകരിക്കുന്നതോടെ കോറോണ വൈറസ് മൂലമുണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളിൽനിന്ന് കുട്ടികൾക്ക് പൂർണ സംരക്ഷണം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.
വാക്സിൻ കുത്തിവയ്ക്കുമ്പോൾ ക്ഷീണം, തലവേദന, കൈകാലുകളിൽ വേദന, പനി എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സ്വിസ് മെഡിസിൻ ഏജൻസി അറിയിച്ചു. സ്വിറ്റ്സർലൻഡിൽ ഇതുവരെ 12 വയസിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രമായിരുന്നു കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിരുന്നത്.
English summary;Switzerland approves Covid vaccine for children
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.