കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിനെതിരെ 70 മുതല്‍ 75 ശതമാനം വരെ ഫലപ്രാപ്തിയുള്ളതായി പ്രാഥമിക പഠനം. യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കോവിഡ് വാക്സിന്റെ രണ്ടാമത്തെ കുത്തിവയ്പെടുത്ത് ഏതാനും മാസങ്ങള്‍ പിന്നിട്ടവര്‍ക്ക് ഒമിക്രോണ്‍ വകഭേദം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ ഏജന്‍സിയുടെ മേധാവി മേരി രാംസെ പറഞ്ഞു.
ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ കാമ്പയിന്‍ വ്യാപിപ്പിച്ചതിന് പിന്നാലെയാണ് പഠനം പുറത്തുവന്നിരിക്കുന്നത്.
ഡെല്‍റ്റയേക്കാള്‍ വേഗത്തിലാണ് ഒമിക്രോണിന്റെ വ്യാപനം. ഡിസംബര്‍ പകുതിയോടെ രാജ്യത്ത് ഒമിക്രോണ്‍ മേല്‍ക്കൈ നേടുമെന്നാണ് ബ്രിട്ടീഷ് ആരോഗ്യവിദഗ്ധരുടെ നിഗമനം. ബ്രിട്ടനില്‍ ഫൈസറാണ് ഏറ്റവും കൂടുതല്‍ ബൂസ്റ്റര്‍ ഡോസ് ഇറക്കുന്നത്. ബ്രിട്ടനിലെ കൂടുതല്‍ ആളുകളും ആദ്യത്തെ രണ്ട് ഡോസായി സ്വീകരിക്കുന്നത് കോവിഷീല്‍ഡ് വാക്സിന്‍ തന്നെയാണ്. രാജ്യത്ത് ഇതുവരെ 581 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വകഭേദത്തിന്റെ വ്യാപനത്തോടെ മാസ്ക് നിയന്ത്രണങ്ങളും വര്‍ക്ക് ഫ്രം ഹോം ജോലി സംവിധാനങ്ങളും ബ്രിട്ടനില്‍ പുനസ്ഥാപിച്ചിരിക്കുകയാണ്.
ENGLISH SUMMARY:booster dose is 75 percent effective against Omicron
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.