22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 14, 2024
November 11, 2024
November 7, 2024
November 3, 2024
October 24, 2024
October 23, 2024

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ബ്രസീല്‍ സുപ്രീം കോടതി

Janayugom Webdesk
ബ്രസീലിയ
December 12, 2021 10:01 pm

വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബ്രസീല്‍ സുപ്രീംകോടതി. വാക്സിന്‍ എടുക്കാത്തവര്‍ക്കും രാജ്യത്ത് പ്രവേശിക്കാമെന്ന പ്രസിഡന്റ് ജയ്ര്‍ ബൊള്‍സൊനാരൊയുടെ പ്രഖ്യാപനത്തിന് കനത്ത തിരിച്ചടിയാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് റോബെര്‍ട്ടോ ബരോസൊയാണ് ഉത്തരവിറക്കിയത്. സന്ദര്‍ശകര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആരോഗ്യവിഭാഗം നിരവധി തവണ പ്രസിഡന്റിനെ സമീപിച്ചിരുന്നുവെങ്കിലും വാക്സിന്‍ രഹിത വിനോദസഞ്ചാരത്തെ പ്രൊത്സാഹിപ്പിക്കുമെന്നാണ് ബൊള്‍സൊനാരൊ പ്രതികരിച്ചത്.

കോവിഡ് വാക്സിന്‍ ലഭിക്കാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്കും മാത്രമാണ് ഇളവുകള്‍ അനുവദിക്കാന്‍ കഴിയുകയെന്ന് സുപ്രിംകോടതിയുടെ ഉത്തരവില്‍ പറയുന്നു. പുതിയ നിയന്ത്രണങ്ങള്‍ എന്നു മുതല്‍ പ്രബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല. നിലവില്‍ നാല് ഒമിക്രോണ്‍ കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്.

eng­lish sum­ma­ry; Brazil’s Supreme Court rules vac­cine cer­tifi­cate mandatory

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.