24 December 2024, Tuesday
KSFE Galaxy Chits Banner 2

കെഎൽഎംഡിഎസ്എ സമ്മേളനം സമാപിച്ചു

Janayugom Webdesk
തൃശൂർ
December 12, 2021 11:24 pm

കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെഎൽഎംഡിഎസ്എ) സംസ്ഥാന സമ്മേളനം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കെഎൽഎംഡിഎസ്എ അംഗങ്ങളുടെ മക്കളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച കെഎൽഎംഡിഎസ്എ അംഗങ്ങളെയും മന്ത്രി മൊമെന്റോ നൽകി ആദരിച്ചു. വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ജി മോട്ടിലാലിനെ മന്ത്രി പൊന്നാടയണിയിച്ചു.

കെഎൽഎംഡിഎസ്എ പ്രസിഡന്റ് ഡോ. വി എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ, വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ജി മോട്ടിലാൽ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ് സജീവ്, സെക്രട്ടേറിയറ്റംഗം എം യു കബീർ, ജില്ലാ പ്രസിഡന്റ് മെർലി വി ജെ, കെഎൽഎംഡിഎസ്എ സംസ്ഥാന സെക്രട്ടറി എസ് രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷെനി വർഗീസ്, ആശ ജെ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എസ് എസ് ചന്ദ്രബാബു (പ്രസിഡന്റ് ), ജി ആർ രാജീവ്(ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

eng­lish summary;KLMDSA con­cludes conference

you may also like this video;

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.