24 December 2024, Tuesday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാറ്റങ്ങള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2021 10:18 pm

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പുതിയ മാറ്റങ്ങള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
നാല് പ്രധാന മാറ്റങ്ങള്‍ വരുത്താനാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ചേക്കും.പാന്‍കാര്‍ഡ്-ആധാര്‍ കാര്‍ഡ് എന്നിവ ബന്ധപ്പെടുത്തിയ മാതൃകയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡുകളും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതാണ് ഏറ്റവും പ്രധാന പരിഷ്ക്കാരം. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ഇത് ഏറെ ഗുണകരമാണെന്നും പരീക്ഷണാ­ടിസ്ഥാനത്തില്‍ പദ്ധതി വിജയമായിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 

ആധാര്‍ കാര്‍ഡ് കൂടുതല്‍ സേവനങ്ങള്‍ക്ക് ബാധകമാക്കുന്നതിനെ സ്വകാര്യത മൗലികാവകാശമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയില്‍ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ കാര്‍ഡ് ബന്ധനം സ്വയം തെരഞ്ഞെടുക്കാമെന്ന രീതിയിലായിരിക്കും നടപ്പാക്കുക.വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കലും പുതിയ മാറ്റങ്ങളിലുണ്ട്. ത്രിമാസ ഇടവേളകളിലായി ഒരു വര്‍ഷത്തില്‍ നാല് തവണ പുതിയ വോട്ടര്‍മാര്‍ക്ക് പേരുചേര്‍ക്കാന്‍ അവസരം ലഭിച്ചേക്കും. കൂടാതെ സര്‍വീസ് വോട്ടുകള്‍ക്ക് ഇനി മുതല്‍ വനിതാ ഓഫീസര്‍മാരുടെ ഭര്‍ത്താക്കന്മാര്‍ക്കും അര്‍ഹത ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന് കൂടുതല്‍ അധികാരം നല്‍കുന്ന പരിഷ്കാരമാണ് നാലാമത്തേത്. തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഏത് സ്ഥലങ്ങളും കെട്ടിടങ്ങളും ഏറ്റെടുക്കാന്‍ ഇത് കമ്മിഷന് പരിധിയില്ലാതെ അധികാരം നല്‍കുന്നുണ്ട്.
eng­lish sum­ma­ry; Cen­ter ready to imple­ment changes In the elec­tion process
you may also like this video;

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.