വെഞ്ഞാറമൂട്ടില്‍ മക്കള്‍ക്ക് വിഷം നല്കി അമ്മ ജീവനൊടുക്കി. ശ്രീജ ആണ് മരിച്ചത്. മൂന്ന് കുട്ടികള്‍ക്കാണ് ശ്രീജ വിഷം നല്‍കിയത്.ഒന്‍പതും ഏഴും ഒന്നര വയസും പ്രായമുള്ള കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില മോശമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശ്രീജയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഇവരുടെ ഭർത്താവ് ബിജു പൂനയിലാണ് ജോലി ചെയ്യുന്നത്. കുറച്ചു കാലമായി ഇയാൾ കുടുംബവുമായി അകൽച്ചയിലായിരുന്നു. കുടുംബപ്രശ്നമാണോ ആത്മഹത്യ ചെയ്യാൻ കാരണമെന്നതിൽ വ്യക്തതയില്ല.
ENGLISH SUMMARY;The mother gave her life by poisoning her children
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.