29 September 2024, Sunday
KSFE Galaxy Chits Banner 2

രാജ്യത്ത് കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരെ 3,71,503 അതിക്രമങ്ങൾ

Janayugom Webdesk
ന്യൂഡൽഹി
December 16, 2021 9:17 pm

രാജ്യത്ത് കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരെയുള്ള 3,71,503 അതിക്രമങ്ങൾ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ദേശീയ ക്രൈം റോക്കോഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) യുടെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരം. സിപിഐ (എം) എംപി ഝർന ദാസ് വൈദ്യയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനിയാണ് കണക്കുകൾ സഭയെ അറിയിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 3,98,620 പേരെ അറസ്റ്റു ചെയ്തു.31,402 പേർ ശിക്ഷിപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. 

കേസ് നടപടികള്‍ വേഗത്തിലാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാര്‍ നടത്തിയ ഇടപെടലുകളെ കുറിച്ചും എംപി ആരാഞ്ഞു.എന്നാൽ ഇതെല്ലാം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.എൻസിആർബി സെപ്റ്റംബറിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020ൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്തത് ഉത്തർ പ്രദേശിലാണ്- 49,385. ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തത് രാജസ്ഥാനിലും ‑5,310. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ മൊത്തത്തിലുള്ള നിരക്ക് കൂടുതലുള്ളത് അസമിലും (154.3) കുറവ് തമിഴ്‌നാട്ടിലുമാണ് (17.4).

രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ ഭൂരിപക്ഷവും ഭര്‍ത്താവില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ അനുഭവിക്കുന്ന ക്രൂരതയാണ്. സ്ത്രീകൾക്കെതിരായ മൊത്തം കുറ്റത്യങ്ങളുടെ 7.5 ശതമാനം ബലാത്സംഗങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Eng­lish Summary;There were 3,71,503 atroc­i­ties against women in India in last year
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.