29 September 2024, Sunday
KSFE Galaxy Chits Banner 2

ഷേയ്ഖ് പി ഹാരീസ് എല്‍ജെഡിയില്‍ നിന്ന് രാജിവെച്ചു

Janayugom Webdesk
തിരുവനന്തപുരം
December 17, 2021 4:38 pm

ഷെയ്ഖ് പി. ഹാരിസ് എല്‍.ജെ.ഡിയില്‍ നിന്ന് രാജിവെച്ചു. ഹാരിസിന് പുറമെ രണ്ട് സംസ്ഥാന സെക്രട്ടറിമാരും രാജികത്ത് നല്‍കി. അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരാണ് രാജി കത്ത് നല്‍കിയത്.പാര്‍ട്ടിക്കുള്ളിലെ വിമതര്‍ക്കെതിരെ എല്‍.ജെ.ഡി അച്ചടക്കനടപടിയെടുത്തിരുന്നു.

ഷെയ്ഖ് പി.ഹാരിസും സുരേന്ദ്രന്‍ പിള്ളയുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെയായിരുന്നു നടപടി.സമാന്തര യോഗം ചേര്‍ന്നതില്‍ വിമതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതോടെയായിരുന്നു നടപടിയുണ്ടായത്.ഷെയ്ഖ് പി.ഹാരിസ്, സുരേന്ദ്രന്‍ പിള്ള, അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയിരുന്നു

.അച്ചടക്ക ലംഘനം തുടര്‍ന്നാല്‍ നേതാക്കളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കാനും എല്‍. ജെ.ഡി ഭാരവാഹി യോഗത്തില്‍ നേരത്തെ ധാരണയായിട്ടുണ്ടായിരുന്നു.സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ് കുമാറിന്റെ നീക്കങ്ങളാണ് എല്‍.ജെ.ഡിക്ക് മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് കാരണമെന്ന് ഇവര്‍ നേരത്തെ ആരോപിച്ചിരുന്നു.ശ്രേയാംസ് കുമാറിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടുള്ളവരായിരുന്നു സംസ്ഥാന ഭാരവാഹി യോഗം ചേര്‍ന്നിരുന്നത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജും പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ കെ.പി. മോഹനനും ശ്രേയാംസ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു

Eng­lish Sum­ma­ry: Sheikh P Har­ris resigns from LJD

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.