കായിക താരങ്ങൾ സമരം അവസാനിപ്പിച്ചു. 24 കായികതാരങ്ങള്‍ക്ക് ഉടന്‍ ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനം. ഇതോടെ 17 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ തുടർന്നുവന്ന സമരം കായിക താരങ്ങൾ അവസാനിപ്പിച്ചു.
മന്ത്രി വി.അബ്ദുറഹിമാനുമായുള്ള ചർച്ചയിലാണ് കായിക താരങ്ങൾക്ക് ഉടൻ ജോലി നൽകാൻ തീരുമാനമായത്. ബാക്കിവരുന്ന 54 കായിക കായികതാരങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ എട്ടംഗസമിതിയെ നിയോഗിച്ചു.
സമിതി 45 ദിവസത്തിനുള്ളിൽ പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്പെഷല്‍ കേസായി പരിഗണിച്ച് ഇവർക്കും ജോലി നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.
english summary;Immediate recruitment for 24 athletes
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.