രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ചേരികളായി മാറിയെന്ന് സുപ്രീംകോടതി. രാജ്യം സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് കഴിഞ്ഞിട്ടും പൊതുസ്ഥനങ്ങള്‍ കയ്യേറുന്നത് ദു:ഖകരമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ റയില്‍വേയുടെ ഭൂമിയില്‍ അനധികൃതമായി കുടിയേറിയവരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച വിധി പുറപ്പെടുവിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. റയില്‍വേ ഭൂമിയില്‍ അറുപതിലേറെ വർഷങ്ങളായി ജീവിക്കുന്നവരോട് ഒഴിഞ്ഞുപോകാന്‍ റയില്‍വേയും സര്‍ക്കാരും ആവശ്യപ്പെട്ടതിനെതിരെയാണ് ചേരിനിവാസികള്‍ കോടതിയെ സമീപിച്ചത്.
മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും പുനരധിവാസം ഉറപ്പുവരുത്താതെയുമാണ് സര്‍ക്കാര്‍ കുടിയൊഴിയാന്‍ ആവശ്യപ്പെട്ടതെന്ന് താമസക്കാര്‍ക്കായി വാദിച്ച അഭിഭാഷകൻ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.പുതിയ റയില്‍വേ ലൈന്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് റയില്‍വേ ഇവരോട് കുടിയൊഴിയാന്‍ ആവശ്യപ്പെട്ടത്.കോവിഡ് മഹാമാരിയുടെ കാലത്ത് ആളുകളെ കൂട്ടത്തോടെ കുടിയിറക്കുന്നത് വലിയ ദുരന്തം ക്ഷണിച്ചു വരുത്തലാകുമെന്നും ഹർജിക്കാര്‍ കോടതിയില്‍ പറഞ്ഞു.
റയില്‍വേയുടെ സ്ഥലം കയ്യേറിയതിനെതിരേ യഥാസമയം നടപടിയെടുക്കുന്നതില്‍ റയില്‍വേയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു. റയില്‍വേയുടെ സ്ഥലത്ത് കുടിയേറിയവരെ ഉടന്‍ പുറത്താക്കേണ്ടതില്ലെന്ന് പറഞ്ഞ കോടതി, സ്ഥലം ഒഴിയാന്‍ രണ്ടാഴ്ച സമയം നല്‍കാനും ആവശ്യപ്പെട്ടു. പൊളിച്ചു കളയുന്ന ഓരോ കൂരയ്ക്കും പ്രതിമാസം രണ്ടായിരം രൂപ ആറു മാസത്തേക്ക് നല്‍കാനും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറും ദിനേശ് മഹേശ്വരിയും ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് വിധിച്ചു.
english summary; Supreme Court has states that all major cities in the country have become slums
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.