ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തി പ്രതിയാക്കിയ കവിയും സാമൂഹ്യപ്രവർത്തകനുമായ വരവരറാവുവിന് ചികിത്സാ ജാമ്യം ബോംബെ ഹൈക്കോടതി ജനുവരി ഏഴ് വരെ നീട്ടിനൽകി. ജസ്റ്റിസ് നിതിൻ ജംദാർ, എസ് വി കോട്വാൾ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കീഴടങ്ങാനുള്ള സമയം നീട്ടിയത്.
ഫെബ്രുവരി 22നായിരുന്നു ആറ് മാസത്തേക്ക് ഇടക്കാല ചികിത്സാ ജാമ്യത്തിൽ വരവരറാവു പുറത്തിറങ്ങിയത്. ഇതിന് ശേഷം മുംബൈയിലാണ് താമസിച്ചിരുന്നത്. സ്വദേശമായ തെലങ്കാനയിലേക്ക് തിരികെ പോകാൻ അനുവദിക്കണമെന്നും മെഡിക്കൽ ജാമ്യം നീട്ടിനൽകണമെന്നും ആവശ്യപ്പെട്ട് റാവു സമർപ്പിച്ച ഹർജി ഇന്നലെയാണ് കോടതി പരിഗണിച്ചത്.
82 വയസുള്ള റാവുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടാവുക സ്വാഭാവികമാണെന്ന് എൻഐഎക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് പറഞ്ഞു. ഈ കാരണംകൊണ്ട് റാവുവിനെ കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്നും കീഴടങ്ങേണ്ടത് അനിവാര്യമായതിനാൽ ജാമ്യം നീട്ടരുതെന്നും അനിൽ സിങ് ആവശ്യപ്പെട്ടു. എന്നാൽ റാവുവിന് ഹൈക്കോടതി സമയം നീട്ടി നൽകുകയായിരുന്നു.
english summary; Varavarao’s medical bail extended
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.