നാല് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. വിമാനത്താവളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്‌ട്രപതി അനാവരണം ചെയ്യും. പത്മനാഭ സ്വാമിക്ഷേത്രത്തിൽ ദർശനം നടത്തും.
ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം രാഷ്‌ട്രപതി സന്ദര്‍ശനം നടത്തിയിരുന്നു. സേനയുടെ അഭ്യാസപ്രകടനങ്ങള്‍ വീക്ഷിച്ച രാഷ്ട്രപതി രണ്ടുഘട്ട പരീക്ഷണങ്ങൾ പൂര്‍ത്തിയാക്കിയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ (ഐഎസി) നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഐഎൻഎസ് വിക്രാന്തിന്റെ പുരോഗതിയിൽ രാഷ്ട്രപതി സംതൃപ്തി അറിയിച്ചു. നാവികസേനയുടെയും കൊച്ചിൻ ഷിപ്പ് യാർഡിന്റെയും കപ്പൽനിർമാണ ശേഷി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വിവിധ വിഷയങ്ങളിൽ കേരളത്തെ അദ്ദേഹം പ്രകീർത്തിച്ചു. വിദ്യാഭ്യാസം സ്ത്രീ ശക്തീകരണം അടക്കമുള്ള മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കാസർകോട്ടെ പെരിയ കേരള‑കേന്ദ്ര സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി എണ്ണിപ്പറഞ്ഞു. വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയിലെ വരികൾ ചൊല്ലിയാണ് രാഷ്ട്രപതി കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്. സ്ത്രീ ശക്തീകരണം, വിദ്യാഭ്യാസം, സാക്ഷരത എന്നീ രംഗങ്ങളിൽ കേരളത്തിനുണ്ടായ നേട്ടങ്ങളും എടുത്തുപറഞ്ഞു.
english summary;President in Trivandrum on today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.