23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 13, 2023
May 9, 2023
May 7, 2023
February 1, 2023
December 25, 2022
July 22, 2022
May 23, 2022
April 20, 2022
April 5, 2022
April 4, 2022

ഒമിക്രോൺ;രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു, പുലർച്ചെ അഞ്ച്മണി വരെ നിയന്ത്രണം

Janayugom Webdesk
ഭോപ്പാൽ
December 24, 2021 9:37 am

രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് മധ്യപ്രദേശ്. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് കർഫ്യൂ പ്രഖ്യാപിച്ചത്. ആവശ്യമെങ്കിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, മധ്യപ്രദേശിൽ ഇതുവരെ ഒമൈക്രോൺ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഒമൈക്രോൺ ബാധിതരുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ മധ്യപ്രദേശിൽ എത്തുന്ന സാഹചര്യവും രോ​ഗത്തിന്റെ തീവ്ര വ്യാപനവും കണക്കിലെടുത്താണ് കർഫ്യൂ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്ത് ഒമൈക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 300 കടന്നിട്ടുണ്ട്. കേരള, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
eng­lish summary;night cur­few in MP Updates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.