7 May 2024, Tuesday

Related news

May 6, 2024
May 6, 2024
May 5, 2024
May 4, 2024
May 4, 2024
May 3, 2024
May 3, 2024
May 3, 2024
April 29, 2024
April 28, 2024

ഷാന്‍ വധക്കേസ്; രണ്ട് പേര്‍ കസ്റ്റഡിയില്‍

Janayugom Webdesk
ആലപ്പുഴ
December 24, 2021 4:29 pm

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ഇരുവരും ആലപ്പുഴ സ്വദേശികളാണ്. കൊലപാതക ആസൂത്രണവുമായി നേരിട്ട് പങ്കുള്ള മണ്ണഞ്ചേരി സ്വദേശി അതുല്‍ ആണ് പിടിയിലായവരില്‍ ഒരാള്‍. ഷാനെ കൊലപ്പെടുത്താനെത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടയാളാണ് അതുല്‍. കസ്റ്റഡിയിലുള്ള രണ്ടാമത്തെയാളുടെ വിവരങ്ങള്‍ ലഭ്യമല്ല.

പ്രതികള്‍ക്ക് രക്ഷപെടാന്‍ സഹായം നല്‍കിയവരാണ് ഇന്ന് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ട് പേരെ ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പേരുടെ അറസ്റ്റ്.

eng­lish sum­ma­ry; Shan mur­der case; Two peo­ple are in custody
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.