23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 15, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

പഞ്ചാബിലെ ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പില്‍ തക‍ര്‍ന്നടിഞ്ഞ് ബിജെപി: മേയര്‍ ഉള്‍പ്പെടെ പരാജയപ്പെട്ടു

Janayugom Webdesk
ചണ്ഡീഗഡ്
December 27, 2021 4:10 pm

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി കരുത്ത് തെളിയിച്ച് ആംആദ്മി പാർട്ടി. ആകെയുള്ള 35 സീറ്റുകളിൽ എ.എ.പി. 14 സീറ്റുകൾ നേടി (27.13%). ബിജെപി. 12 (29.25%) സീറ്റുകളിലും കോൺഗ്രസ് എട്ട് (29.87%) ഇടങ്ങളിലും ജയിച്ചു. ശിരോമണി അകാലിദൾ ഒരിടത്തും (13.41%) ജയിച്ചു.

ആകെ 35 സീറ്റുകളാണ് ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷനിലുള്ളത്. ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ കന്നിയങ്കത്തിൽ വൻ മുന്നേറ്റമാണ് ആംആദ്മി പാർട്ടി നേടിയത്.ബിജെപിയുടെ മുൻ മേയർമാരായ രവികാന്ത് ശർമ്മയും ദവേഷ് മൗദ്ഗിലും പരാജയപ്പെട്ടു.ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷന്റെ നിലവിലെ ഭരണം ബിജെപിക്കായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തില്‍ വന്നത്.

കോൺഗ്രസിന് അഞ്ചും ശിരോമണി അകാലിദളിന് ഒരു കൗൺസിലറും ഉണ്ടായിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി 20 സീറ്റിലും അകാലിദൾ ഒരു സീറ്റിലും വിജയിച്ചിരുന്നു. കോൺഗ്രസിന് നാല് സീറ്റും ലഭിച്ചിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ കർഷകർ കേന്ദ്ര സർക്കാരിനെതിരെ നടത്തിയ സമരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന സൂചനയാണ് കോർപ്പറേഷൻ ഫലം സൂചിപ്പിക്കുന്നത്.

വലിയ തിരിച്ചടിയാണ് ചണ്ഡീഗഡിൽ ബിജെപിക്കേറ്റത്. ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെട്ടു. നിലവിലെ മേയർ ബിജെപിയുടെ രവികാന്ത് ശർമ്മയെ ആംആദ്മി പാർട്ടിയുടെ ദമൻ പ്രീത് സിംഗാണ് തോൽപിച്ചത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ട്രെയിലറാണ് ചണ്ഡീഗഢ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ വിജയമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമെന്നും ആം ആദ്മി പാർട്ടിയും പ്രതികരിച്ചു.

Eng­lish Summary:BJP los­es Chandi­garh Munic­i­pal Cor­po­ra­tion polls in Pun­jab, includ­ing mayor

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.