22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 27, 2024
October 7, 2024
October 3, 2024
September 22, 2024
September 18, 2024
June 6, 2024
May 23, 2024
May 21, 2024
May 9, 2024

സുഡാനില്‍ ഖനി അപകടം; 38 മരണം

Janayugom Webdesk
ഖാര്‍ത്തൂം
December 29, 2021 9:59 pm

പടിഞ്ഞാറന്‍ സുഡാനില്‍ കോര്‍ഡോഫാന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തന രഹിതമായിരുന്ന സ്വര്‍ണ ഖനി തകര്‍ന്ന് 38 പേര്‍ മരിച്ചു. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ ഫുജ ഗ്രാമത്തിലാണ് അപകടം നടന്നത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ദര്‍സയ ഖനിയിലെ നിരവധി ഭാഗങ്ങള്‍ തകര്‍ന്നുവെന്നും മരിച്ചവരെ കൂടാതെ പരിക്കേറ്റ എട്ട് പേരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിന്റേയും മരിച്ചവരെ സംസ്‌കരിക്കാന്‍ ശവക്കുഴികള്‍ തയ്യാറാക്കുന്നതിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എപ്പോഴാണ് ഖനിയുടെ പ്രവര്‍ത്തനം നിലച്ചതെന്നും അടച്ചിട്ട ഖനിയില്‍ നിന്ന് എങ്ങനെയാണ് അപകടം ഉണ്ടായത് എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. രാജ്യത്തുടനീളം നിരവധി ഖനികളുള്ള സുഡാന്‍ പ്രധാന സ്വര്‍ണ നിര്‍മ്മാതാക്കളാണ്.

സ്വര്‍ണ്ണ കള്ളക്കടത്ത് ആരോപണങ്ങളും ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് ഖനനം ചെയ്യുന്നത് നിരോധിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവ് മറികടന്നാണ് പലയിടങ്ങളിലും ഖനനം നടക്കുന്നത്. വേണ്ടത്ര സുരക്ഷ മുൻകരുതലുകൾ ഇല്ലാത്തതിനാൽ ഇവിടങ്ങളിലെ ഖനികളിൽ അപകടം പതിവാണ്​. സുരക്ഷാ ജീവനക്കാര്‍ മടങ്ങിയശേഷമാണ് ഖനനം നടത്തിയതെന്നും അപകടവിവരം പുറത്തുവിട്ടുകൊണ്ട് ഖനി ഉടമകള്‍ പറഞ്ഞു.

Eng­lish Sum­ma­ry: Mine acci­dent in Sudan; 38 deaths

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.