23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 5, 2024
September 8, 2024
April 13, 2024
December 12, 2023
September 25, 2023
September 17, 2023
July 31, 2023
May 22, 2023
February 21, 2023
February 14, 2023

ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ; സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
December 31, 2021 11:23 am

ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ, സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചതായി അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ജെയ്‌ഷേ മുഹമ്മദ് ഭീകരൻ സുഹൈൽ അഹമ്മദ് റാത്തറാണ്. നാല് സുരക്ഷാ സേനാ അംഗങ്ങൾക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാന്താചൗക്കിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

നിലവിൽ പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ നടത്തുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്നു. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് മേഖലയിൽ പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ യാതൊരു പ്രകോപനവും കൂടാതെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. പ്രത്യാക്രമണം നടത്തി സേന ഭീകരനെ വധിക്കുകയായിരുന്നു.

eng­lish sum­ma­ry; Clash­es in Jam­mu and Kashmir

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.