19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 8, 2024
July 17, 2024
July 2, 2024
June 22, 2024
May 23, 2024
May 9, 2024
March 19, 2024
March 10, 2024
December 22, 2023
October 7, 2023

തുണിത്തരങ്ങളുടെയും പാദരക്ഷകൾക്കും നികുതി വർധപ്പിക്കില്ലെന്ന്​ ജിഎസ്​ടി കൗൺസിലിൽ തീരുമാനം

Janayugom Webdesk
ന്യൂഡൽഹി
December 31, 2021 2:31 pm

തുണിത്തരങ്ങളുടെയും പാദരക്ഷകളുടെയും നികുതി വർധന മരവിപ്പിച്ച്​ ജിഎസ്​ടി കൗൺസിൽ. അഞ്ച്​ ശതമാനത്തിൽ നിന്ന്​ 12 ശതമാനമാക്കി നികുതി വർധിപ്പിക്കാനുള്ള തീരുമാനമാണ്​ മരവിപ്പിച്ചത്​. സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ്​ നടപടിയെന്നാണ്​ സൂചന. ഇന്ന്​ ചേർന്ന ജിഎസ്​ടി കൗൺസിൽ യോഗത്തിലാണ്​ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

തുണിത്തരങ്ങളുടെ നികുതി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ അടുത്ത ജിഎസ്​ടി കൗൺസിൽ യോഗത്തിൽ ചർച്ചയുണ്ടാകും. ജനുവരി ഒന്നിന്​ പുതിയ നികുതി നിലവിൽ വരാനിരിക്കെയാണ്​ ജിഎസ്​ടി കൗൺസിൽ നിർണായക തീരുമാനമുണ്ടായത്​. നികുതി വർധന മരവിപ്പിക്കണമെന്ന്​ നിരവധി സംസ്ഥാനങ്ങൾ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മല സീതാരമാൻ ബജറ്റിന്​ മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുമായി നടത്തിയ കൂടികാഴ്ചയിലും തുണത്തരങ്ങളുടെ നികുതി വർധന ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. നികുതി വർധന നടപ്പായാൽ ഒരു ലക്ഷത്തോളം സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാവുമെന്ന്​ പശ്​ചിമബംഗാൾ ധനമന്ത്രി പറഞ്ഞിരുന്നു. 15 ലക്ഷത്തോളം പേർക്ക്​ തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും. വ്യവസായ സംഘടനകളും തീരുമാനത്തിനെതിരായിരുന്നു.

eng­lish sum­ma­ry; The GST Coun­cil has decid­ed not to increase tax­es on tex­tiles and footwear

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.