പുതുവര്‍ഷത്തിലെ ആദ്യവ്യാപാര ദിനത്തില്‍ മികച്ച മുന്നേറ്റത്തോടെ വിപണി. രണ്ടാഴ്ചയിലെ ഉയര്‍ന്ന നിലവാരം കുറിച്ച് സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 59,000വും നിഫ്റ്റി 17,600ഉം കടന്നു. 929 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 59,266ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 283 പോയിന്റ് ഉയര്‍ന്ന് 17,647.44ലുമെത്തി.
ഒമിക്രോണ്‍ വ്യാപനമുണ്ടെങ്കിലും അടച്ചിടല്‍ ഉള്‍പ്പടെയുള്ള നടപടികളുണ്ടാകില്ലെന്നത് നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തി. ഓട്ടോ ഓഹരികളിലും നിക്ഷേപകര്‍ താല്പര്യം പ്രകടിപ്പിച്ചു. നിഫ്റ്റി ഓട്ടോ സൂചിക 1.5 ശതമാനം ഉയര്‍ന്നു. ഐഷര്‍ മോട്ടോഴ്സിന്റെ ഓഹരി വില അഞ്ചുശതമാനം ഉയര്‍ന്നു. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ 1–3 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക് സൂചികയാണ് നേട്ടത്തില്‍ മുന്നില്‍. 2.3 ശതമാനം ഉയര്‍ന്നു. ഐടി, മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
english summary;Great start in the stock market
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.