22 March 2025, Saturday
KSFE Galaxy Chits Banner 2

ഓഹരി വിപണി മൂല്യത്തില്‍ 1.67 ലക്ഷം കോടിയുടെ ഇടിവ്

Janayugom Webdesk
മുംബൈ
January 21, 2024 11:13 pm

രാജ്യത്ത് ഓഹരി വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 കമ്പനികളിൽ അഞ്ചെണ്ണത്തിന്റെ സംയോജിത വിപണി മൂല്യം കഴിഞ്ഞയാഴ്ച 1,67,936.21 കോടി രൂപ ഇടിഞ്ഞു. എച്ച്‌ഡിഎഫ്‌സി ബാങ്കിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. കഴിഞ്ഞ ആഴ്ച, 30‑ഷെയർ ബിഎസ്ഇ ബെഞ്ച്മാർക്ക് 1,144.8 പോയിന്റ് അഥവാ 1.57 ശതമാനം ഇടിഞ്ഞു. എൻഎസ്ഇയും ബിഎസ്ഇയും ജനുവരി 20ന് സാധാരണ ട്രേഡിംഗ് സെഷനുകൾ നടത്തി.
റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മൂല്യത്തിൽ ഇടിവ് നേരിട്ടപ്പോൾ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഭാരതി എയർടെൽ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി), ഐടിസി എന്നിവ കഴിഞ്ഞയാഴ്ച നേട്ടമുണ്ടാക്കി, 

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 1,22,163.07 കോടി രൂപ ഇടിഞ്ഞ് 11,22,662.76 കോടി രൂപയായി. കമ്പനിയുടെ ഡിസംബർ പാദത്തിലെ വരുമാനം വിപണിയിൽ മതിപ്പുളവാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് തുടര്‍ച്ചയയ മൂന്ന് ദിവസം ഈ ഓഹരി ഇടിഞ്ഞു. 12 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം 18,199.35 കോടി രൂപ കുറഞ്ഞ് 18,35,665.82 കോടി രൂപയായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ വിപണി മൂല്യം 17,845.15 കോടി രൂപ കുറഞ്ഞ് 5,80,184.57 കോടി രൂപയായും ടിസിഎസിന്റെ വിപണി മൂല്യം 7,720.6 കോടി രൂപ കുറഞ്ഞ് 14,12,613.37 കോടി രൂപയായും മാറി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 2,008.04 കോടി രൂപ കുറഞ്ഞ് 5,63,589.24 കോടി രൂപയായി. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) വിപണി മൂല്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) മറികടന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി മാറിയിരുന്നു.

Eng­lish Summary;1.67 lakh crore drop in stock mar­ket value
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.