കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതിനെ തുടർന്ന് പഞ്ചാബിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍. സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. പിന്നാലെ, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ബാറുകള്‍, സിനിമാ തീയറ്ററുകൾ, മാളുകള്‍, റസ്റ്ററന്റുകള്‍ എന്നിവിടങ്ങളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
English Summary: Night curfew declared in Punjab
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.