രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ ബുസ്റ്റർ ഡോസ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്കി. ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകാവുന്ന വാക്സിൻ തുടർപരീക്ഷണത്തിനാണ് ഡിസിജിഎ വിദഗ്ധ സമിതി അനുമതി നൽകിയത്. പരീക്ഷണം പൂർത്തിയാക്കിയാൽ മാർച്ചോടെ വാക്സിൻ പുറത്തിറക്കും. അതേസമയം, രാജ്യത്ത് കോവിഡ്, ഒമിക്രോണ്‍ രോഗബാധകള്‍ കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
English Summary: Permission to test nasal vaccine
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.