23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024

രാജ്യത്തെ കോവിഡ് മരണം ഔദ്യോഗിക റിപ്പോർട്ടിനെക്കാള്‍ ഏഴ്ഇരട്ടി

Janayugom Webdesk
ന്യൂഡൽഹി
January 8, 2022 9:54 pm

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിനേക്കാൾ ഏഴ് ഇരട്ടിയെങ്കിലും വരുമെന്ന് പഠനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റി (ഐഐഎം) ലേയും ടൊറന്റോ സർവകലാശാലയിലേയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. 1.4 ലക്ഷം പേരെ ഉൾപ്പെടുത്തിയുള്ള സ്വതന്ത്ര സർവേയും സർക്കാർ രേഖകളെയും അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 2020, 2021 വർഷങ്ങളിലെ കോവിഡ് മരണ നിരക്കും ഗവേഷക സംഘം താരതമ്യം ചെയ്തിരുന്നു.

കോവിഡ് തരംഗം നിയന്ത്രണ വിധേയമായ 2021 സെപ്റ്റംബർ വരെയുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ ആറോ ഏഴോ ഇരട്ടിയോളം വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോർട്ടുകൾ പൂഴ്ത്തിവെക്കുന്നതോ, അപൂർണമായ കോവിഡ് മരണ സർട്ടിഫിക്കറ്റുകളോ, കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് മറ്റു ഗുരുതര രോഗം ബാധിച്ച് മരിച്ചവരിൽ ഉൾപ്പെടുത്തിയതോ ആകാം ഇതിന് കാരണമെന്നാണ് നിഗമനം.

31 മുതല്‍ 34 ലക്ഷം വരെ കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ടാകുമെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. ഇതില്‍ 26 ലക്ഷം മുതല്‍ 29 ലക്ഷം വരെ മരണങ്ങളും നടന്നത് 2021 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്കിടയിലാണെന്നും സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെയും രാജ്യത്തെ പല സംസ്ഥാനങ്ങളും യഥാര്‍ത്ഥ കോവിഡ് മരണനിരക്ക് ഒളിച്ചുവയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം കേരളം, ഛത്തീസ്ഗഢ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കോവിഡ് കണക്കില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലാത്ത മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 2021 ഒക്ടോബര്‍ 22 മുതല്‍ ജനുവരി അഞ്ച് വരെ 17,000 കോവിഡ് മരണങ്ങളാണ് സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ കൂട്ടിച്ചേര്‍ത്തത്.

eng­lish sum­ma­ry; covid deaths in the coun­try are sev­en times high­er than the offi­cial report

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.